KeralaKozhikodeLatest

രക്തദാനത്തില്‍ മുൻപിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും

“Manju”

കോഴിക്കോട്: കോവിഡ് കാലത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത വിദ്യാര്‍ഥി, യുവജന സംഘടനകള്‍ക്കുള്ള സാക്ഷ്യപത്രം സ്വന്തമാക്കി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. ഗവ. മെഡിക്കല്‍ കോളജി‍െന്‍റ സാക്ഷ്യപത്രം ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയില്‍നിന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി. അതുല്‍ ഏറ്റുവാങ്ങി.
ഡോ. ദീപ നാരായണന്‍, ഡോ. അര്‍ച്ചന രാജന്‍, സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് ബാലചന്ദ്രന്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സിനാന്‍ ഉമ്മര്‍, ജില്ല കമ്മിറ്റി അംഗം എ.പി. നവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
2020 ജനുവരി ഒന്നുമുതല്‍ വിവിധ മേഖലകളില്‍നിന്നുള്ള ഡി.വൈ.എഫ്.ഐ വളന്‍റിയര്‍മാര്‍ എല്ലാദിവസവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം നല്‍കുന്നുണ്ട്. ഡി.വൈ.എഫ്.ഐക്ക് വേണ്ടി ജില്ല സെക്രട്ടറി വി. വസീഫ് അംഗീകാരം ഏറ്റുവാങ്ങി. ജില്ല പ്രസിഡന്‍റ് എല്‍.ജി. ലിജീഷ്, ട്രഷറര്‍ പി.സി. ഷൈജു എന്നിവരും പങ്കെടുത്തു.

Related Articles

Back to top button