IndiaLatest

കേന്ദ്ര പോലീസ് സേനയില്‍ കരുത്ത് കാട്ടി നാരീശക്തി

“Manju”

ന്യൂഡല്‍ഹി: കേന്ദ്രപോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം എടുത്ത് പറഞ്ഞ് കേന്ദ്രസർക്കാർ. കേന്ദ്ര സായുധ പോലീസ് സേനയിലും (സിഎപിഎഫ്) അസം റൈഫിള്‍സിലും (എആർ) നിലവിലുള്ള വനിതകളുടെ എണ്ണം 41,606 ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു.

സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്സ്, സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഇന്തോടിബറ്റൻ ബോർഡർ പോലീസ് സേനകളില്‍ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്.മാദ്ധ്യമങ്ങളിലൂടെ ഇതിനായി വ്യാപക പ്രചരണം നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് പോലീസ് സേനകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ് ഇല്ല. പുരുഷന്മാരെ അപേക്ഷിച്ച്‌ സിഎപിഎഫുകളിലെ റിക്രൂട്ട്‌മെന്റിനായി എല്ലാ വനിതാ ഉദ്യോഗാർത്ഥികള്‍ക്കും ഫിസിക്കല്‍ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ് (പിഇടി) എന്നിവയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സിഎപിഎഫ് വനിതാ ഉദ്യോഗസ്ഥർക്ക് പ്രസവ അവധിവും ശിശു സംരക്ഷണ അവധിയുമുണ്ട്. ഉദ്യോഗസ്ഥരുടെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ക്രെഷുകളും ഡേകെയർ സെന്ററുകളും നിർമ്മിച്ചിട്ടുണ്ട്. ലൈംഗിക പീഡനം തടയുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനുമായി കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പ്രെമോഷനും സീനിയോറിറ്റിയും വനിതാ ഉദ്യോഗസ്ഥർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button