IndiaLatest

ഇന്ധന വില വര്‍ധന; പാര്‍ലമെന്ററി പാനല്‍ ഇന്ന് യോഗം ചേരും

“Manju”

ന്യൂഡല്‍ഹി: 44 ദിവസത്തിനുളളില്‍ തുടര്‍ച്ചയായി 25 തവണ ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് പെട്രോളിയം, പ്രകൃതിവാതക സ്റ്റാന്റിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. സര്‍ക്കാര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുന്നതാണ് യോഗം ചര്‍ച്ച ചെയ്യുക. ഇന്ന് 11 മണിയോടെ യോഗം നടക്കുമെന്നാണ് ലോക്‌സഭാ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.

ബിജെപി നേതാവ് രമേശ് ബിധുരിയാണ് പാനല്‍ അധ്യക്ഷന്‍. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ വാക്കാലുള്ള തെളിവെടുപ്പാണ് ഇന്ന് നടക്കുക. കൂടാതെ ഓയില്‍ കമ്പനികളുടെ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരായും. ഇന്ധനവില വര്‍ധന സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മെയ് 4നു ശേഷം ഇന്ധനവില 25 തവണയാണ് വര്‍ധിപ്പിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ ലിറ്ററിന് 6.26 രൂപയും ഡീസലിന് 6.68 രൂപയും വര്‍ധിച്ചു.

രാജ്യം ഇന്ധനവിലയുടെ കാര്യത്തില്‍ ഒരു ധര്‍മസങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നായിരുന്നു ധനമന്ത്രി ഇതേകുറിച്ച്‌ പ്രതികരിച്ചത്. കേന്ദ്രത്തിനു മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കും ഇതുവഴി പണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഇന്ധനവില വര്‍ധന ഒരു പ്രശ്‌നമാണെന്ന് കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അംഗീകരിച്ചിരുന്നു. ക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും മന്ത്രി ന്യായീകരിച്ചു.

Related Articles

Back to top button