IndiaLatest

കോവിഡ്; 24 മണിക്കൂറിനിടെ 67,208 പുതിയ കേസുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള രോഗബാധിതര്‍ 2,97,00,313 ആയി. നിലവില്‍ 8,26,740 പേരാണ് ചികിത്സിയിലുള്ളത്. 24 മണിക്കൂറിനിടയില്‍ 2,330 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, രണ്ടാംതരംഗം കൂടുതല്‍ ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും ബാധിച്ചത്. ഒറ്റ ദിവസത്തിനിടെ രോഗമുക്തി നേടിയത് 1,03,570 പേരാണ്. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധയില്‍ ജീവന്‍ നഷ്ടമായത് 3,81,903 പേര്‍ക്കാണ്. അതിനിടെ, കൊവിഡ് മുന്നണി പോരാളികള്‍ക്കായി പ്രത്യേക ക്രാഷ് കോഴ്സ് ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി കോഴ്സ് ലോഞ്ച് ചെയ്യും. 26 സംസ്ഥാനങ്ങളിലെ 111 ട്രെയിനിംഗ് സെന്ററുകളിലൂടെയായിരിക്കും കോഴ്സ് അവതരിപ്പിക്കുക.

നോണ്‍ മെഡിക്കല്‍ വിഭാഗത്തില്‍ കൊവിഡ് മുന്നണി പോരാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രാഷ് കോഴ്സില്‍ 6 വിഭാഗങ്ങളിലായിട്ടായിരിക്കും പരിശീലനം. 276 കോടി രൂപയുടെ പ്രധാനമന്ത്രി കൌശല്‍ വികാസ് യോജന 3.0 യുടെ പ്രധാന ഭാഗമായാകും ക്രാഷ് കോഴ്സ് അവതരിപ്പിക്കുക.

Related Articles

Back to top button