InternationalLatest

സത്യ ന​ദെല്ല ഇനി മൈക്രോസോഫ്​റ്റ്​ ചെയര്‍മാന്‍

“Manju”

വാഷിങ്​ടണ്‍: ആഗോള കോര്‍പറേറ്റ്​ ഭീമന്‍മാരായ മൈക്രോസോഫ്​റ്റ്​ കോര്‍പറേഷന്റെ പുതിയ ചെയര്‍മാനായി സത്യ നദെല്ല തെരഞ്ഞെടുക്കപ്പെട്ടു . 2014 മുതല്‍ മൈക്രോസോഫ്​റ്റിന്റെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫിസറാണ്​ സത്യ നദെല്ല. ജോണ്‍ തോംസ​ന്റെ പിന്‍ഗാമിയായാണ്​ സത്യ നദെല്ല ചെയര്‍മാന്‍ പദവിയിലെത്തുക. അതെ സമയം നിലവിലെ ചെയര്‍മാന്‍ ജോണ്‍ തോംസണെ ലീസ്​ ഇന്‍ഡിപെന്‍ഡന്‍റ്​ ഡയറക്​ടറായും കമ്പനി നിയമിച്ചു.

2014 ലാണ്​ സത്യ ​ന​ദെല്ല സി.ഇ.ഒയായി ചുമതലയേല്‍ക്കുന്നത്​. സ്റ്റീവ്​ ബാള്‍മറിന്​​ ശേഷമാണ്​ നദെല്ല സി.ഇ.ഒ തലപ്പത്തെത്തുന്നത് ​.
ലിങ്ക്​ഡ്​ ഇന്‍, നുവാന്‍സ്​ കമ്യൂണിക്കേഷന്‍സ്​, സെനിമാക്​സ്​ തുടങ്ങിയ കോടികളുടെ ഏറ്റെടുക്കലിനും ബിസിനസ്​ കുതിപ്പിലും ​സജീവ പങ്കാളിത്തമുണ്ടായിരുന്നു . മൈക്രോസോഫ്​റ്റ്​ ബോര്‍ഡില്‍ നിന്ന്​ സ്​ഥാപകന്‍ കൂടിയായ ബില്‍ ഗേറ്റ്​സ്​ പടിയിറങ്ങിയതിന്​ പിന്നാലെയാണ്​ കമ്പനിയുടെ പുതിയ നേതൃമാറ്റം .

Related Articles

Back to top button