IndiaLatest

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മ​ണ്‍​സൂ​ണ്‍ മ​ഴ കു​റ​യ്ക്കു​മെ​ന്ന് പ​ഠ​നം

“Manju”

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് രൂക്ഷമാകുന്ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മ​ണ്‍​സൂ​ണ്‍ മ​ഴ തടസപ്പെടുത്തുമെന്ന് ​ പു​തി​യ പ​ഠ​നം. വാ​യു മ​ലി​നീ​ക​ര​ണം 10 മു​ത​ല്‍ 15 ശ​ത​മാ​നം വ​രെ മ​ണ്‍​സൂ​ണ്‍ മ​ഴ കു​റ​യ്ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം .ഇ​ന്ത്യ​യി​ലെ മ​ണ്‍​സൂ​ണി​നെ​യും വാ​യു​മ​ലി​നീ​ക​ര​ണം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ തികച്ചും ആശങ്കാ ജനകമാണ്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മൂലം രൂ​പ​പ്പെ​ടു​ന്ന ആ​ന്ത്രോ​പോ​ജെ​നി​ക് എ​യ​റോ​സോ​ളു (അ​ന്ത​രീ​ക്ഷ​ത്തി​ലെ കൃ​ത്രി​മ ജ​ല​ക​ണ​ങ്ങ​ള്‍) ക​ളാ​ണ് മ​ണ്‍​സൂ​ണി​നു ഭീ​ഷ​ണി സൃഷ്ടിക്കുന്നത് . ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലൂ​ടെ വ​ട​ക്കോ​ട്ടു വീ​ശു​ന്ന കാ​റ്റാ​ണ് മ​ണ്‍​സൂ​ണി​നു കാരണമാകുന്നത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്താ​കെ തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണി​ല്‍ 10 മു​ത​ല്‍ 15 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കു​മെ​ന്നാ​ണ് ഐ​ഐ​ടി ഡെ​ല്‍​ഹി​യി​ലെ സെ​ന്റ​ര്‍ ഫോ​ര്‍ അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ന്‍​സി​ലെ ഡോ. ​ദി​ലീ​പ് ഗാം​ഗു​ലി ചൂണ്ടിക്കാട്ടുന്നത് .ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​ക്കു​റ​വ് 50 ശ​ത​മാ​നം വ​രെ​യാ​കാ​മെ​ന്നും പ​ഠ​നം പ‍​റ​യു​ന്നു.

ഐ​ഐ​ടി കാ​ണ്‍​പൂ​രി​ലെ സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ത​ല​വ​ന്‍ എ​സ്.​എ​ന്‍.​ത്രി​പാ​ദി പ​റ​യു​ന്ന​ത് കൂ​ടു​ത​ല്‍ മ​ലി​നീ​ക​ര​ണ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഈ ​പ്ര​തി​ഭാ​സം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാകുമെന്നാണ്. ക​ര​യി​ലെ​യും ക​ട​ലി​ലെ​യും താ​പ​വ്യ​തി​യാ​നം മൂ​ല​മാ​ണ് മ​ണ്‍​സൂ​ണ്‍ കാ​റ്റ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഇ​തി​നെ ബാ​ധി​ക്കും. – അ​ദ്ദേ​ഹം പറഞ്ഞു . അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം മ​ണ്‍​സൂ​ണി​നെ ബാ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു യൂ​റോ​പ്യ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി നേ​ര​ത്തെ യു​എ​ന്നി​ന്റെ ഇ​ന്റര്‍ ഗ​വ​ര്‍​മെ​ന്റ​ല്‍ പാ​ന​ല്‍ ഓ​ണ്‍ ക്ലൈ​മ​റ്റ് ചേ​ഞ്ച് പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

Related Articles

Back to top button