InternationalLatest

ചരക്കു വാഹന പരിശോധനകള്‍ക്ക് ഡ്രോണുകള്‍ വ്യാപകമാക്കുമെന്ന് ആര്‍ടിഎ

“Manju”

ദുബായില്‍ ചരക്കു വാഹന പരിശോധനകള്‍ക്ക് ഡ്രോണുകള്‍ വ്യാപകമാക്കുമെന്ന് ആര്‍ടിഎ.ചരക്കു വാഹന പരിശോധനകള്‍ക്ക് ഡ്രോണുകള്‍ വ്യാപകമാക്കാനൊരുങ്ങി ആര്‍ടിഎ. രാജ്യത്ത് കഴിഞ്ഞ വര്‍ഷമാണു ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും പരിശോധന വേഗം പൂര്‍ത്തിയാക്കാനും ഇതു സഹായിക്കും.

പരിശോധനാ സമയം 10 മിനിറ്റില്‍ നിന്ന് 3 മിനിറ്റ് ആയി കുറയ്ക്കാനായെന്ന് ലൈസന്‍സ് വകുപ്പ് തലവന്‍ അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു. ഈ വര്‍ഷം 8 കേന്ദ്രങ്ങളില്‍ കൂടി ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്താനാണു തീരുമാനം.

Related Articles

Back to top button