IndiaLatest

റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷന്‍

“Manju”

മുംബൈ: മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ ബിസിസിഐയുടെ 36-മത് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2019-മുതല്‍ പ്രസിഡന്റ് പദത്തിലുണ്ടായിരുന്ന സൗരവ് ഗാംഗുലിക്ക് രണ്ടാം ടേം നിഷേധിച്ചാണ്‌ ബിസിസിഐ ജനറല്‍ ബോഡി റോജര്‍ ബിന്നിയെ തെരഞ്ഞെടുത്തത്. ബോര്‍ഡിന്റെ സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ തുടരും.
67-കാരനായ ബിന്നി 1983-ലെ ഇന്ത്യയുടെ ലോകകപ്പ് വിജയശില്‍പികളിലൊരാളായിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയായിരുന്നു അദ്ദേഹം.

ഇന്ന് ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോഡിയില്‍ ബിന്നി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐ ട്രഷററായി അരുണ്‍ ധുമലിനെ മാറ്റി ബിജെപി എംഎല്‍എ ആശിഷ് ഷേലാറിനെ നിയമിക്കുകയും ചെയ്തു.

Related Articles

Back to top button