International

ഡിസ്‌നിയ്‌ക്ക് മിക്കിമൗസിനെ നഷ്ടപ്പെടുമോ ? പകർപ്പവകാശം ഉടൻ അവസാനിക്കും

“Manju”

20ാം നൂറ്റാണ്ടിലെ കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രമാണ് മിക്കിമൗസ്.ദ വാൾട്ട് ഡിസ്‌നി കമ്പനിയുടെ ഐക്കൺ കഥാപാത്രമായാണ് മിക്കി മൗസ് അറിയപ്പെടുന്നത്. ഡിസ്‌നിയെന്നാൽ മിക്കി മൗസ്. മിക്കി മൗസ് എന്നാൽ ഡിസ്‌നിയെന്നാണ് ആരാധകരുടെ പക്ഷം.വലിയ ഷൂസും ഗ്ലൗസും എല്ലാം ധരിച്ച് മനുഷ്യനോട് സാമ്യം തോന്നുന്ന രീതിയിലെത്തി കുട്ടികളുടെ മനസ് കീഴടക്കിയ മിക്കി മൗസിനെ ഇപ്പോൾ ഡിസ്‌നിയ്‌ക്ക് നഷ്ടപ്പെടാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മിക്കി മൗസിന്റെ ആദ്യ പകർപ്പിന്റെ പകർപ്പവകാശം 2024 ൽ കാലഹരണപ്പെടും.1928 ൽ സ്റ്റീംബോട്ട് വില്ലി എന്ന ആനിമേറ്റഡ് വീഡിയോയിലൂടെ ജനിച്ച മിക്കിയുടെ പകർപ്പവകാശം 2024 ഓടെ അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഡിസ്‌നിയ്‌ക്ക് മിക്കി മൗസിനെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ആരാധകർ.

യു എസ് നിയമമനുസരിച്ച് കലാകാരന്റെ സൃഷ്ടികൾക്ക് കലാകാരന്റെ മരണം വരെയോ അല്ലെങ്കിൽ 70 വർഷം വരെയോ പകർപ്പവകാശം ലഭിക്കും. ഒരു വ്യക്തി തന്റെ ജോലിയുടെ ഭാഗമായി ഉണ്ടാക്കിയ സൃഷ്ടിയാണെങ്കിൽ അതിന് 95 വർഷത്തോളം പകർപ്പവകാശത്തിന്റെ സംരക്ഷണം ലഭിക്കും. എന്നാൽ 2024 ആവുന്നതോടെ 95 വർഷം പിന്നിടും.ഇതാണ് ഡിസ്‌നിയ്‌ക്ക് മിക്കിയെ നഷ്ടപ്പെടുമെന്ന് പറയുന്നത്.

അതേസമയം മിക്കിമൗസിന്റെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പുകൾക്ക് പകർപ്പവകാശം അതിന്റെ 95 വർഷം കഴിയുന്നത് വരെ നിലനിൽക്കും. ഇതിനാൽ തന്നെ മിക്കിയെ പൊതുവായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മിക്കിയുടെ കൂട്ടുകാരിയായ മിന്നി മൗസ്, ഡോണൾഡ് ഡക്ക്,ഗൂഫി,പ്ലൂട്ടോ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെയും പകർപ്പവകാശം കാലക്രമേണ നഷ്ടപ്പെടുമെന്നർത്ഥം.

Related Articles

Back to top button