InternationalLatest

ഇന്ത്യ ടി 20 പരമ്പര സ്വന്തമാക്കി

“Manju”

റാഞ്ചി:  രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കും കീഴില്‍ ഇന്ത്യക്ക് ആദ്യ പരമ്പര. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യും ജയിച്ച്‌ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. ദ്രാവിഡ് പരിശീലകനായതിനുശേഷമുള്ള ആദ്യ പരമ്പരയായിരുന്നു ഇന്ത്യക്ക്.

റാഞ്ചിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 6-153 റണ്ണെടുത്തു. ഇന്ത്യ ലോകേഷ് രാഹുല്‍ (49 പന്തില്‍ 65)- ക്യാപ്റ്റന്‍ രോഹിത് ശര്‍മ (36 പന്തില്‍ 55) സഖ്യത്തിന്റെ മികവില്‍ ഏഴ് വിക്കറ്റിന് ജയിച്ചു. സ്കോര്‍: ന്യൂസിലന്‍ഡ് 6-153, ഇന്ത്യ 3- 155 (17.2) ആദ്യ ആറോവറില്‍ 64 റണ്ണടിച്ച്‌ മുന്നേറിയ കിവികളെ സ്പിന്നര്‍മാരായ ആര്‍ അശ്വിനും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഒതുക്കിയത്.

പിന്നീടുള്ള 84 പന്തില്‍ 89 റണ്ണടിക്കാനെ അവര്‍ക്കായുള്ളു. അശ്വിനും അക്സറും ഓരോ വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് കുറിച്ച്‌ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ അരങ്ങേറ്റം മികവുറ്റതാക്കി. രോഹിത്-രാഹുല്‍ കൂട്ടുകെട്ട് 117 റണ്ണാണ് നേടിയത്. രണ്ട് സിക്സറും ആറ് ഫോറും രാഹുലിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. രോഹിത് അഞ്ച് സിക്സറും ഒരു ഫോറും പായിച്ചു.

Related Articles

Back to top button