KeralaLatest

ബാങ്കിന്റെ ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിച്ചും തട്ടിപ്പ്

“Manju”

കൊണ്ടോട്ടി : പ്രമുഖ ബാങ്കിന്റെ ടോള്‍ഫ്രീ നമ്പറിലേക്കു വിളിച്ച വീട്ടമ്മക്ക് നഷ്ടം 93,000 രൂപ. ആദ്യം ഈ നമ്പര്‍ നിലവിലില്ല എന്ന മറുപടി ലഭിച്ചെങ്കിലും പിന്നീട് മറ്റൊരു മൊബൈല്‍ നമ്പറില്‍നിന്നു തിരികെ വിളിക്കുകയായിരുന്നു.
കസ്റ്റമര്‍ കെയറില്‍ നിന്നെന്നു പറഞ്ഞു വിളിച്ചയാള്‍ വിവരങ്ങള്‍ ചോദിക്കുന്നതിനിടയില്‍ നെടിയിരുപ്പ് മൂച്ചിക്കുണ്ട് സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 93,000 രൂപ നഷ്ടമായി.
ഇയാള്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനും മറ്റും ആവശ്യപ്പെട്ടെന്നു വീട്ടമ്മ പറഞ്ഞു. അതനുസരിച്ചപ്പോള്‍, ആദ്യം 24,999 രൂപ നഷ്ടമായി. തട്ടിപ്പാകാമെന്ന സംശയത്താല്‍ ഉടന്‍ പൊലീസിലും ബാങ്ക് ശാഖയിലുമെത്തി. അപ്പോഴേക്കും പല തവണകളായി പണം പിന്‍വലിച്ച്‌ അക്കൗണ്ട് കാലിയായിരുന്നു.

Related Articles

Back to top button