KeralaLatestPalakkad

ഒളിമ്പിക് ഭവന്‍ ഉദ്ഘാടനം ഇന്ന്

“Manju”

സിന്ധുമോള്‍ ആര്‍

പാലക്കാട്: ഒളിമ്പിക് അസോസിയേഷന്‍ അഡ്ഹോക്ക് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നിര്‍മിച്ച ഒളിമ്പിക് ഭവന്‍ ഒളിമ്പിക് ദിനമായ ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ചെയര്‍മാന്‍ പി. രാജേഷ്, കണ്‍വീനര്‍ എം. രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലാ എസ് പി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഭവന്റെ ഉദ്ഘാടനം പത്തിന് ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീത് നിര്‍വ്വഹിക്കും. കായിക മേഖലയുടെ ഏകോപനത്തിന് പുറമെ കായികതാരങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തുന്ന കായികതാരങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒളിമ്പിക്സ് അഫിലിയേറ്റഡ് ചെയ്തിട്ടുള്ള ജില്ലയിലെ എല്ലാ കായിക ഭവന്‍ പ്രവര്‍ത്തിക്കുന്നതിന് പുറമെ ജില്ലയിലെ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കും ബന്ധപ്പെടാവുന്നതാണ്. ഒളിമ്പിക്സ് ദിനത്തോടാനുബന്ധിച്ച്‌ ഹോക്കി അസോസിയേഷന്‍ ജില്ലാടിസ്ഥാനത്തില്‍ കുട്ടികള്‍ക്കുള്ള ചിത്രരചനമത്സരവും ബോക്സിങ് അസോസിയേഷന്‍ ഷാഡോ ബോക്സിങും സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ തോമസ് പോള്‍, ടി. തുളസിദാസ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button