KeralaLatest

വിശ്വജ്ഞാനമന്ദിരം സമർപ്പണം:കാരുണ്യം ആരോഗ്യ പദ്ധതിയുടെ സർവ്വേ

“Manju”

കോഴിക്കോട് ;  കാരുണ്യം ആരോഗ്യ പദ്ധതിയുടെ മെഡിക്കൽ പ്രവർത്തനങ്ങൾ ജനനി അനുകമ്പ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

വിശ്വജ്ഞാനമന്ദിരം സമർപ്പണം ആഘോഷ പരിപാടികളുടെ ഭാഗമായി കുരുവട്ടൂർ, കക്കോടി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന കാരുണ്യം ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള  ക്യാൻസർ രോഗനിർണ്ണയ സർവ്വേ  കക്കോടി ഗ്രാമ പഞ്ചായത്തിലെ 10, 11 വാർഡുകളിലെ പ്രവർത്തനങ്ങൾ തുടങ്ങി. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നുവന്ന അദ്ധ്യാപകരായ ഡോ. എസ്. വസന്ത് സിംഗ്, ഡോ. രാജേശ്വരി വി., ഡോ. കവിത ജി., ഡോ.പ്രകാശ് എസ്. എൻ. എന്നിവരുടെയും 17  ഹൗസ് സർജൻസും  നയിക്കുന്ന മെഡിക്കൽ ടീം ആണ് സർവ്വേ നടത്തുന്നത്.

കക്കോടിയിൽ സമർപ്പിക്കുന്ന വിശ്വജ്ഞാനമന്ദിരം സമർപ്പണം ചടങ്ങളുകളോടനുബന്ധിച്ച് കാരുണ്യം മെഗാ ആരോഗ്യ പദ്ധതി സർവ്വേ പ്രവർത്തനങ്ങൾ കക്കോടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ കൈതമുകളിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നുവന്ന പ്രോഫസർമാരും ഹൗസ് സർജൻസും,ആശാ വർക്കർ ശോഭന സി.എം ഉം,  മാതൃമണ്ഡലം പ്രവർത്തകരും ചേർന്ന്  5 ടീമുകളായി സർവ്വേ ആരംഭിച്ചു 

കാരുണ്യം മെഗാ ആരോഗ്യ പദ്ധതി സർവ്വേ പ്രവർത്തനങ്ങൾ കക്കോടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ എൻ. ഉപശ്ലോകൻ വാർഡ് മെംബർ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നുവന്ന പ്രോഫസർമാരും ഹൗസ് സർജൻസും,ആശാ വർക്കർ നസീറ ബി.പി യും മാതൃമണ്ഡലം പ്രവർത്തകരും ചേർന്ന്  4 ടീമുകളായി സർവ്വേ ആരംഭിച്ചു 

കാരുണ്യം മെഗാ ആരോഗ്യ പദ്ധതി സർവ്വേ കക്കോടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ നടന്നു

ഇന്ന് നടന്ന സര്‍വ്വേയില്‍ 356 ഭവനങ്ങൾ സന്ദർശിക്കുകയും 294 സാധാരണ രോഗികളെയും 58 ക്യാൻസർ രോഗ സാധ്യതയുള്ള രോഗികളെയും കണ്ടെത്തി.

ഏപ്രിൽ എട്ടാം തിയതിയാണ് കാരുണ്യം ആരോഗ്യ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ശാന്തിഗിരി ആശ്രമം കക്കടി ബ്രാഞ്ചിൽ വച്ച് നടക്കുക.

 

Related Articles

Back to top button