KeralaLatest

രാഹുല്‍ ഗാന്ധിക്ക് 51-ാം പിറന്നാള്‍ ; സേവന ദിനമായി ആഘോഷിച്ച്‌ കോണ്‍ഗ്രസ്

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് 51-ാം പിറന്നാള്‍ ദിനമായ ഇന്ന് സേവന ദിനമായി ആഘോഷിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിതര്‍ക്ക് അവശ്യ വസ്തുക്കള്‍, പാകം ചെയ്ത ഭക്ഷണകിറ്റ് മാസ്‌ക്, മരുന്നു കിറ്റ്, എന്നിവ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യും.

കോവിഡ് മഹാമാരിയില്‍ മരിച്ചവരുടെ വീടുകളിലും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തുകയും സഹായം നല്‍കുകയും ചെയ്യുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ചീഫ് ചൗധരി അനില്‍ കുമാര്‍ വ്യക്തമാക്കി .അമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹുലിന് നിരവധി രാഷ്ട്രീയ നേതാക്കളാണ് പിറന്നാളാശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയത്. ബി.ജെ.പി. ക്യാമ്പില്‍നിന്നുളള നേതാക്കളും രാഹുലിന് ആശംസകള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ , മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, തേജസ്വി യാദവ്,തുടങ്ങി നിരവധി നേതാക്കളാണ് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നത് .

Related Articles

Back to top button