IndiaLatest

വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വ്യാപന ശൃംഖല തകര്‍ക്കുന്നതില്‍ നിര്‍ണായകമാണ് പ്രതിരോധ കുത്തിവെയ്‌പ്പെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

വ്യാപനതോത് കുറഞ്ഞ് അണ്‍ലോക്കിലേക്ക് പ്രവേശിക്കുമ്പോള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കണം. കോവിഡ് പ്രോട്ടോക്കോളുകളില്‍ അലംഭാവം പാടില്ല. പരിശോധന-ചികിത്സ-വാക്സിനേഷന്‍ തന്ത്രത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Related Articles

Back to top button