KeralaLatest

വാഗ്ഷീറിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു; 2024 ല്‍ സേനയുടെ ഭാഗമാകും

“Manju”

മുംബൈ: നാവികസേനയെ ആത്മനിര്‍ഭരമാക്കാന്‍ വാഗ്ഷീറിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ ആറാമത്തെയും അവസാനത്തെയും കല്‍വാരി ഗണത്തിലെ വാഗ്ഷീറിന്റെ പരീക്ഷണമാണ് തുടങ്ങിയത്. 2024-ന്റെ തുടക്കത്തില്‍ വാഗ്ഷീറിനെ ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറുന്നതിന്റെ ആദ്യ ഘട്ടമാണിത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ അന്തര്‍വാഹിനിയാണിത്.

മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ (എംഡിഎല്‍) കന്‍ഹോജി ആംഗ്രെ വെറ്റ് ബേസിനില്‍ നിന്ന് 2022 ഏപ്രില്‍ 20-നാണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത്. ആറാമത്തെ അന്തര്‍വാഹിനിയുടെ കടല്‍ പരീക്ഷണം ആരംഭിക്കുന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുങ്ങിക്കപ്പല്‍ കടലിലെ അതിന്റെ എല്ലാ സംവിധാനങ്ങളുടെയും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും.ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ നാവികസേനയുടെ യുദ്ധശേഷി വര്‍ദ്ധിപ്പിക്കാനാണ് പ്രോജക്‌ട്-75ന് കീഴില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനി പുറത്തിറക്കുന്നത്.

അതി ശക്തമായ ആയുധ പാക്കേജുകളും അത്യാധുനിക സാങ്കേതിക വിദ്യയും വാഗ്ഷീറിന്റെ പ്രത്യേകതയാണ്. ലോക നിലവാരത്തിലുള്ള സെന്‍സറുകളും സര്‍വൈലന്‍സ് സംവിധാനവും ഇതിലുണ്ട്. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതിയും എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും അന്തര്‍വാഹിനിയുടെ സവിശേഷതയാണ്. എതിരാളികളുടെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമടക്കം തകര്‍ക്കാനും ഇവയ്‌ക്ക് സാധിക്കും.

മാരകമായ വാഗിര്‍ സാന്‍ഡ് മത്സ്യത്തില്‍ നിന്നാണ് അന്തര്‍വാഹിനിക്ക് പേര് ലഭിച്ചിട്ടുള്ളത്.
ഇര പിടിക്കാനുള്ള വാഗിര്‍ മത്സ്യങ്ങളുടെ കഴിവ് വളരെ പ്രശസ്തമാണ്. അതുകൊണ്ടാണ് തന്നെയാണ് വാഗ്ഷീര്‍ ന്ന പേര് അന്തര്‍വാഹിനിക്ക് നല്‍കിയിട്ടുള്ളത്.

 

Related Articles

Back to top button