KeralaLatestThiruvananthapuram

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്ക്

“Manju”

തിരുവനന്തപുരം : ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്ക് സംഘടിപ്പിക്കുന്നു. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. ഇത് ഒഴിവാക്കാന്‍ പണിമുടക്ക് പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സി ബസ് തൊഴിലാളി യൂണിയനും ഗതാഗത മന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചപരാജപ്പെട്ടിരുന്നു . ഇതില്‍ നിന്നും പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്ക് നടത്താനും ആലോചിക്കുന്നുണ്ട്. ടിഡിഎഫ്, ബിഎംഎസ്, കെഎസ്‌ആര്‍ടിഎ എന്നീ മൂന്ന് സംഘടനകളും പണിമുടക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തൊഴിലാളികള്‍ സമരത്തിലേക്ക് കടക്കരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

കൂടാതെ അടുത്ത മാസത്തൂടെ തന്നെ ശമ്പള പരിഷ്കരണം നടത്താമെന്നും ഗതാഗത മന്ത്രി ആന്റണി രാജു തൊഴിലാളികളെ അറിയിച്ചു . ഇപ്പോള്‍ മാനേജ്‌മന്റ് ആവശ്യപ്പെടുന്ന ശമ്പള പരിഷ്കരണം നടത്തിയാല്‍, സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകും. ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്‌ആര്‍ടിസി കടന്നുപോകുന്നത്. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പ് വിശദീകരണം നല്‍കുന്നത്. അതിനിടെയാണ് ശമ്പള പരിഷ്‌കരണം യൂണിയനുകള്‍ മുന്നോട്ടുവച്ചത്. ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പത്തുവര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്.

Related Articles

Back to top button