KeralaLatest

കക്കയത്ത് കര്‍ഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്

“Manju”

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കിനിടയാണ് സാഹചര്യത്തില്‍ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ഉത്തരവ്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റാണ് ഉത്തരവിട്ടത്. കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന് നേരത്തെ കുടംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, അമ്പതുലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകുന്നേരം അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button