InternationalLatest

ലോകത്ത് 17.89 കോടി കൊവിഡ് ബാധിതര്‍

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 38.74 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരുകോടി പതിനഞ്ച് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രസീലില്‍ മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.17 ലക്ഷം പേര്‍ മരിച്ചു.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു.നിലവില്‍ ഏഴര ലക്ഷത്തിലധികം പേര്‍ മാത്രമേ ചികിത്സയിലുള്ളു.രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 3.85 ലക്ഷം പിന്നിട്ടു

Related Articles

Back to top button