KeralaLatest

ഗുരുമഹിമ ഏകദിന വെക്കേഷൻ ക്യാമ്പ് തലശ്ശേരി കണ്ണൂർ ഏരിയ വള്ള്യായി ആശ്രമത്തില്‍ നടന്നു.

“Manju”

വള്ള്യായി (കണ്ണൂര്‍) : ശാന്തിഗിരി ഗുരുമഹിമ തലശ്ശേരി കണ്ണൂർ ഏരിയ ഏകദിന വെക്കേഷൻ ക്യാമ്പ് ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ വെച്ച് ഞായറാഴ്ച (മെയ് 28) നടന്നു. ശാന്തിഗിരി ആശ്രമം കണ്ണൂര്‍ ഏരിയ ജനറൽ മാനേജർ ഡോ. മുരളീധരൻ അധ്യക്ഷത വഹിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടന യോഗം സ്വാമി അത്മബോധാ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ഗുരുമഹിമ പബ്ലിക് റിലേഷൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കുമാരി മനുശ്രീ സ്വാഗതവും പറഞ്ഞു. ക്യാമ്പിൽ തലശ്ശേരി ഏരിയ സീനിയർ കൺവീനർ (കോഡിനേഷൻ) ശ്രീ രാജീവൻ.ടി , ശാന്തിഗിരി മാതൃമണ്ഡലം ഗവർണിങ് കമ്മിറ്റി തലശ്ശേരി ഏരിയ പ്രതിനിധികളായ സന്ധ്യാ പ്രകാശ്, ഇന്ദിര ടീച്ചർ, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ (സര്‍വ്വീസസ്) കുമാരി അനഘ.വി എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി അമൃത ഗുരുവാണി വായിച്ചു. (ശാന്തിഗിരി ഗുരുമഹിമ തലശ്ശേരി ഏരിയ മെമ്പര്‍ കുമാരി ഭക്തപ്രിയ. എസ്. നന്ദിയും പറഞ്ഞു.

പ്രാർത്ഥന, കർമ്മം, ഗുരുഗീത ക്ലാസ്, മോട്ടിവേഷൻ ക്ലാസ്സ്, മറ്റ് ആശയപരമായ പരിപാടി, സംവാദം തുടങ്ങി വിവിധയിനം പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

Related Articles

Back to top button