InternationalLatest

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റെക്കോര്‍ഡ്

“Manju”

ലിസ്ബൺ: യൂറോ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയതോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെത്തിയത് അന്താരാഷ്ട്ര ഫുട്ബോളിലെ‌ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം. ജെര്‍മ്മനിക്കെതിരെ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ സ്കോര്‍ ചെയ്തതോടെ ലോകകപ്പിലും യൂറോകപ്പിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ ജെര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെക്കൊപ്പം റോണോ എത്തുകയായിരുന്നു.

ലോകകപ്പിലും യൂറോകപ്പിലുമായി ആകെ 19 ഗോളുകള്‍ സ്കോര്‍ ചെയ്തായിരുന്നു ഇക്കാര്യത്തില്‍ ക്ലോസെ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. യൂറോ 2020 നെത്തുമ്പോള്‍ ലോകകപ്പിലും, യൂറോ കപ്പിലും കൂട്ടി ആകെ 16 ഗോളുകളായിരുന്നു റോണോയുടെ അക്കൗണ്ടിലുണ്ടായിരുന്നത്‌. എന്നാല്‍ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നു തന്നെ 3 ഗോളുകള്‍ നേടി യൂറോപ്യന്‍ താരങ്ങള്‍ക്കിടയിലെ ഉജ്ജ്വല റെക്കോര്‍ഡുകളിലൊന്നിന് ഒപ്പം റോണോ എത്തുകയായിരുന്നു‌.

Related Articles

Back to top button