LatestThiruvananthapuram

അന്തരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം : ഇന്നലെ അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച്‌ മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചി​കി​ത്സാ​രീ​തി​ക​ളി​ലെ പ്ര​ത്യേ​ക​ത​കൊ​ണ്ട്​ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന ആ​ളാ​യി​രു​ന്നു മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

Related Articles

Back to top button