IndiaLatest

ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: പ്രധാനമന്ത്രിയ്ക്കും ക്ഷണം

“Manju”

ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: കാണികളെ പ്രതീക്ഷിച്ച് മൊട്ടേര  സ്റ്റേഡിയം; പ്രധാനമന്ത്രിയ്ക്കും ക്ഷണം

ശ്രീജ.എസ്

അഹമ്മദാബാഹ്: കൊറോണ കാലത്തെ ആദ്യ അന്താരാഷ്ട്ര പരമ്പരയിലെ മൂന്നൂം നാലും ടെസ്റ്റുകള്‍ക്കായി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഒരുങ്ങി. ആദ്യ രണ്ടു ടെസ്റ്റുകളും നടക്കാനിരിക്കുന്ന ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലെന്നാണ് തീരുമാനം. കാണികളെ പ്രവേശിപ്പിക്കുന്ന ഗുജറാത്തിലെ മത്സരങ്ങള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അസോസി യേഷന്‍ ക്ഷണം നല്‍കിയിരിക്കുകയാണ്.

കാണികളെ കയറ്റുമെന്ന പ്രഖ്യാപനം ഇന്നലെയാണ് ബി.സി.സി.ഐ എടുത്തത്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡം അനുസരിച്ചാണ് പ്രവേശനം അനുവദി ക്കുക. ഗുജറാത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇന്ത്യഇംഗ്ലണ്ട് പരമ്പര. മൊട്ടരയിലെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മൂന്നും നാലും ടെസ്റ്റുകള്‍ക്കായി കാണികളെ പ്രവേശിപ്പിക്കുകയാണ്. താരങ്ങള്‍ക്കും ആവേശമാകുന്ന തരത്തിലേക്ക് മത്സരങ്ങള്‍ മാറുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

സ്‌റ്റേഡിയത്തിന്റെ ആകെ സീറ്റുകളില്‍ അന്‍പത് ശതമാനം സ്ഥലമാണ് കാണികള്‍ക്ക് ലഭിക്കുക. ഇതിനിടെ രണ്ടാം ടെസ്റ്റിനായി ചിദംബരം സ്റ്റേഡിയത്തില്‍ പകുതി കാണികളെ കയറ്റാനാകുമോ എന്ന ചര്‍ച്ചയും പുരോഗമിക്കുകയാണ്.

 

Related Articles

Back to top button