KeralaLatest

വിദ്യാലയങ്ങള്‍ തുറക്കുന്നത് ആഗസ്റ്റ് പകുതിക്ക് ശേഷം

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി : വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറന്നേക്കുകയുള്ളൂവെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വെളിപ്പെടുത്തി. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ മാത്രമേ ആഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. അതുവരെ ഓണ്‍ലൈന്‍ പഠനം തുടരും.

മാര്‍ച്ച്‌ 23ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ് . ആഗസ്റ്റ് 15ന് മുന്‍പ് സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . ജൂലായ് ഒന്നു മുതല്‍ 15 വരെ സി.ബി.എസ്.ഇ പരീക്ഷകളും ജൂലായ് ഒന്നു മുതല്‍ 12 വരെ ഐ.സി.എസ്.ഇ പരീക്ഷകളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു .

Related Articles

Back to top button