IndiaLatest

ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി : ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അയച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഝാന്‍സി റെയില്‍വേ സ്റ്റേഷന്റെ പേര് വീരാംഗന ലക്ഷ്മിഭായ് റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യാനാണ് തീരുമാനം.

റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ എന്നീ വിഭാഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ ഏതെങ്കിലും സ്ഥലത്തിന്റെയോ സ്റ്റേഷന്റെയോ പേര് മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കും . നിര്‍ദ്ദിഷ്ട പേരിന് സമാനമായ പേരിലുള്ള പട്ടണമോ ഗ്രാമമോ തങ്ങളുടെ രേഖകളില്‍ ഇല്ലെന്ന് റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ എന്നീ വകുപ്പുകള്‍ സ്ഥിരീകരിക്കണം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് യുപി സര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചതിനു പിന്നാലെ വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Related Articles

Back to top button