LatestThrissur

മുന്‍ മന്ത്രി സി. രവീന്ദ്രനാഥിന്റെ സൈക്കിള്‍ യാത്ര വൈറല്‍

“Manju”

തൃശൂര്‍: മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സൈക്കിള്‍ യാത്ര സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഞായറാഴ്ച തൃശൂര്‍ അരണാട്ടുകരയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള എസ്.എഫ്.ഐയുടെ പഠനോപകരണ വിതരണോദ്ഘാടനത്തിനാണ് രവീന്ദ്രനാഥ് സൈക്കിളില്‍ എത്തിയത്.
പരിപാടി കഴിഞ്ഞ ശേഷം സൈക്കിള്‍ ചവിട്ടി മടങ്ങുന്ന മുന്‍ മന്ത്രിയുടെ ചിത്രം പ്രവര്‍ത്തകര്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. നേരത്തെ അധ്യാപകനായിരിക്കു മ്പോള്‍ സൈക്കിളിലാണ് രവീന്ദ്രനാഥ് കോളജില്‍ വന്നിരുന്നത്. മന്ത്രിയായപ്പോള്‍ സൈക്കിള്‍ വെറുതെ ഇരിക്കുന്നതിനാല്‍ ആരോ ആവശ്യപ്പെട്ടപ്പോള്‍ നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ യാത്ര ഇല്ലാതായതോടെ വാഹന ആവശ്യം ഉണ്ടായിരുന്നില്ല.
നാളുകള്‍ക്ക് മുമ്പ് ഭാര്യക്ക് മരുന്നുവാങ്ങാന്‍ രാത്രി കേരളവര്‍മ കോളജിന് സമീപത്തെ വീട്ടില്‍നിന്ന് പടിഞ്ഞാറെേക്കാട്ട വരെ നടക്കേണ്ടിവന്നു. ഇക്കാര്യം സ്റ്റാഫിലുണ്ടായിരുന്ന കെ.വി. രാമകൃഷ്ണനോട് പങ്കുവെച്ചു. വിവരം ശ്രദ്ധയില്‍പെട്ട അളഗപ്പ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. വിനോദാണ് സൈക്കിള്‍ സംഘടിപ്പിച്ച്‌ നല്‍കിയത്.

Related Articles

Back to top button