KeralaLatest

കേരളത്തില്‍ വാക്‌സീനെടുത്തത്‌ ആകെ ജനസംഖ്യയുടെ 14.35 ശതമാനം; 2 ഡോസും എടുത്തവര്‍ അരക്കോടി കവിഞ്ഞു

“Manju”

തിരുവനന്തപുരം: കേരളത്തില്‍ രണ്ട്‌ ഡോസ്‌ കൊവിഡ്‌ വാക്സീന്‍ സ്വീകരിച്ചവര്‍ അരക്കോടി കവിഞ്ഞു‌. ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചുവരെയുള്ള കണക്ക്‌ പ്രകാരം 50,25,445 പേരാണ്‌ രണ്ട്‌ ഡോസ്‌ വാക്സിനും സ്വീകരിച്ചത്‌. ആകെ ജനസംഖ്യയുടെ 14.35 ശതമാനമാണ് ഇത്‌. തിങ്കളാഴ്ച മൂന്നര ലക്ഷം ഡോസ്‌ വിതരണം ചെയ്തതോടെയാണ്‌ പുതിയ നേട്ടത്തിലേക്ക്‌ സംസ്ഥാനം എത്തിയത്‌. ചൊവ്വാഴ്ച രണ്ട്‌ ലക്ഷത്തിലധികം പേര്‍ക്ക്‌ വാക്സീന്‍ വിതരണം ചെയ്തു.

വാക്സിന്‍ ആദ്യഡോസ്‌ 1,22,51,043 പേര്‍ സ്വീകരിച്ചു. 1,72,76,488 ഡോസ്‌ കൊവിഡ്‌ വാക്സിനാണ്‌ സംസ്ഥാനത്താകെ വിതരണം ചെയ്തത്‌. അടുത്ത മൂന്ന്‌ മാസത്തിനുള്ളില്‍ 60-70 ശതമാനം പേര്‍ക്കും പൂര്‍ണമായി വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എത്രയുംവേഗം 90 ലക്ഷം വാക്സിന്‍ ലഭ്യമാക്കണമെന്ന്‌ കേന്ദ്രത്തോട്‌ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്‌. വാക്സീനെടുക്കുന്നതില്‍ സ്‌ത്രീകള്‍ ഒന്നാമതായി തുടരുകയാണ്‌. 89.83 ലക്ഷം സ്‌ത്രീകള്‍ വാക്സിനെടുത്തപ്പോള്‍ പുരുഷന്മാര്‍ 82.89 ലക്ഷമാണ്‌.

Related Articles

Back to top button