KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകള്‍ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഇതുണ്ടായില്ല. പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ് സംസ്ഥാനത്തെ രോഗവ്യാപനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കടകള്‍ തുറക്കുന്നതിന് സമയം നീട്ടി നല്‍കാനിടയുണ്ട്. നിലവില്‍ 7 മണി വരെ മാത്രം പ്രവര്‍ത്തിക്കാനനുമതി നല്‍കുന്നത് ഹോട്ടലുകളടക്കം കടയുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോയെന്നതും നിര്‍ണായകം. തട്ടുകടളുടെ അനുമതിയും പ്രധാനം. ഭക്തരുടെ ഇടപെടലുകള്‍ മൂലം ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സാധ്യത.എന്നാല്‍ ജിമ്മുകളും, മാളുകളും മറ്റും തുറക്കുന്നതില്‍ ഉടന്‍ അനുമതിയുണ്ടാകാന്‍ ഇടയില്ല. മൂന്നാം തരംഗഭീഷണിയുള്ളതിനാല്‍ ഇളവുകളില്‍ സര്‍ക്കാര്‍ സൂക്ഷ്മത പുലര്‍ത്താനാണ് സാധ്യത.

Related Articles

Back to top button