KeralaLatest

കാത്തി​രി​പ്പി​ന് കുപ്പി​ഷെഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

തൃപ്പൂണിത്തുറ: വലിച്ചെറിയുന്ന പ്ളാസ്റ്റി​ക് കുപ്പികള്‍ കൊണ്ട് മനോഹരമായ വെയിറ്റിംഗ് ഷെഡ് നിര്‍മ്മിച്ച്‌ തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങര ബി.എസ്.ബി (ബീറ്റ്സ് ഒഫ് ബോയ്സ് ) ക്ലബ്ബ്.

തൃപ്പൂണിത്തുറ -വൈക്കം റൂട്ടില്‍ തറമേക്കാവ് (കിണര്‍ ) സ്റ്റോപ്പിലാണ് വി​ചി​ത്രമായ വെയി​റ്റിംഗ് ഷെഡ്. സംഭവം ഫേസ് ബുക്കിലും മറ്റും വൈറലായിക്കഴിഞ്ഞു.
700 ലധികം കുപ്പികള്‍ പ്ളാസ്റ്റിക് നൂലില്‍ കോര്‍ത്താണ് നി​ര്‍മ്മി​തി​. പഴയ ടയറുകള്‍ ജനലുകളും ഇരിപ്പിടവുമായി. ​ഫൈബര്‍ ഷീറ്റുകള്‍ മേല്‍ക്കൂരയും. ചുറ്റും പൂന്തോട്ടവും നിര്‍മ്മിക്കുന്നുണ്ട്. വാര്‍ത്താബോര്‍ഡും ഉള്ളി​ല്‍ സജ്ജീകരി​ച്ചു.
14,000 രൂപയോളം നിര്‍മ്മാണത്തിനായി ചെലവു വന്നതായി ക്ലബ്ബ് പ്രസിഡണ്ട് ശ്യാംസുരേന്ദ്രനും സെക്രട്ടറി രഞ്ചിത്ത് ശശിധരനും പറഞ്ഞു. പ്രളയകാലത്തും കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോഴും ക്ലബ്ബ് പ്രവര്‍ത്തകര്‍ സേവന രംഗത്ത് സജീവമായിരുന്നു. വെയിറ്റിംഗ് ഷെഡ് ഇന്ന് രാവിലെ 11ന് നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി ജനങ്ങള്‍ക്കായി സമര്‍പ്പിക്കും.

Related Articles

Back to top button