IndiaLatest

വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങാം

“Manju”

ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1,358 മരണം കൂടി ഇന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്.

54,24,374 പേര്‍ക്ക് 24 മണിക്കൂറിനിടെ കുത്തിവയ്പ്പ് നല്‍കി. ഇതുവരെ 29,46,39,511 ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവാക്‌സിന്‍ അനുമതിക്കുള്ള കൂടുതല്‍ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറി. അനുമതിക്ക് രണ്ടു മാസം വരെ എടുത്തേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Related Articles

Back to top button