InternationalLatest

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ഓള്‍റൗണ്ടറായി ജാക്ക് കാലിസ്

“Manju”

സതാംപ്‌ടണ്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജാക്ക് കാലിസിനെ തെരഞ്ഞെടുത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്, ബെന്‍ സ്റ്റോക്‌സ്, ഇന്ത്യയില്‍ നിന്നുള്ള ആര്‍ അശ്വിന്‍ എന്നിവരെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഒന്നാമത് എത്തിയിരിക്കുന്നത്.

ടെസ്റ്റില്‍ 2500ലധികം റണ്‍സും 150ലധികം വിക്കറ്റും ബൗളിംഗ് ശരാശരിയേക്കാള്‍ ബാറ്റിംഗ് ശരാശരിയുമുളള കളിക്കാരെയാണ് പരിഗണിച്ചിരുന്നത്. നാല് പേര്‍ അവസാന പട്ടികയിലെത്തി. ഫ്ലിന്‍റോഫും സ്റ്റോക്‌സും അശ്വിനും ഒപ്പം കാലിസും. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും മാധ്യമപ്രവര്‍ത്തകരും ക്രിക്കറ്റ് ആരാധകരും ഉള്‍പ്പെട്ട ജൂറിക്ക് മുന്നില്‍ മികച്ചത് ആരെന്നതില്‍ പിന്നെ സംശയമുണ്ടായില്ല.

Related Articles

Back to top button