InternationalLatest

പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വെക്കുന്നത് നിയമലംഘനം; തൊഴില്‍ മന്ത്രാലയം

“Manju”

വിദേശി ജീവനക്കാരുടേയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചു വെക്കുന്നത് നിയമലംഘനമാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പാസ്പോര്‍ട്ട് തൊഴിലുടമകള്‍ കൈയ്യില്‍ വെക്കുന്നതായി പരാതി ലഭിച്ചാല്‍ 5000 റിയാല്‍ പിഴ ഈടാക്കും. പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.സൗദിയിലെ നിയമമനുസരിച്ച്‌ ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. ഇതിന് 5,000 റിയാല്‍ പിഴ ലഭിക്കും. പരാതികള്‍ വീണ്ടും ഉയര്‍ന്നതോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്‍റേതാണ് മുന്നറിയിപ്പ്. എന്നാല്‍ നിശ്ചിത സാഹചര്യങ്ങളില്‍ മാത്രമേ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമക്ക് കൈവശം സൂക്ഷിക്കാം. എന്നാല്‍ ഇതിനും തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം.

Related Articles

Back to top button