InternationalLatest

മക്കാഫി സ്ഥാപകന്‍ ജയിലില്‍ മരിച്ചനിലയില്‍

“Manju”

മഡ്രിഡ്, സ്‌പെയിന്‍: ആന്റിവൈറസ് സോഫ്‌വേര്‍ ഭീമനായ മക്കാഫിയുടെ സ്ഥാപകന്‍ ജോണ്‍ മക്കാഫി (75) യെ സ്‌പെയിനിലെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മക്കാഫിയെ അമേരിക്കയിലേക്ക് നാടുകടത്താന്‍ സ്പാനീഷ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മരണം. നികുതി വെട്ടിപ്പിന് അമേരിക്ക തേടുന്ന കുറ്റവാളിയാണ് ജോണ്‍ മക്കാഫി.
ബാഴ്‌സിലേണയ്ക്ക് സമീപമുള്ള ബ്രിയാന്‍സ്2ലെ ജയില്‍ സെല്ലിലാണ് മക്കാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 ഒക്‌ടോബറില്‍ ബാഴ്‌സിലോണ വിമാനത്താവളത്തില്‍ നിന്നാണ് മക്കാഫിയെ പിടികൂടിയത്. ബുധനാഴ്ചയാണ് ഇയാളെ അമേരിക്കയിലേക്ക് കടത്താന്‍ കോടതി ഉത്തരവിട്ടത്.
കണ്‍സള്‍ട്ടിംഗ് മേഖല, ക്രിപ്‌റ്റോകറന്‍സി, ആത്മകഥയുടെ പകര്‍പ്പവകാശം വില്‍പ്പന തുടങ്ങിയവയിലൂടെയെല്ലാം കോടിക്കണക്കിന് ഡോളര്‍ സമ്ബാദിച്ച മക്കാഫി 2014 മുതല്‍ 2018 വരെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ശിക്ഷിക്കപ്പെട്ടാല്‍ 30 വര്‍ഷം ജയില്‍വാസം ഉറപ്പായിരുന്നു.

Related Articles

Back to top button