KeralaLatest

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ് സീതാരാമന്‍ അന്തരിച്ചു

“Manju”

 

പ്രൊഫ.എസ്. സീതാരാമൻ അന്തരിച്ചു

ശ്രീജ.എസ്

ആലുവ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന പ്രൊഫ.എസ് സീതാരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയഘാതം മൂലമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീട്ടില്‍ കുഴഞ്ഞുവീണ് കിടന്ന അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പതിറ്റാണ്ടിലധികമാണ് പെരിയാര്‍ പുഴയുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്‍റായിരുന്നു അദ്ദേഹം.

ആലുവ ശിവരാത്രി മണപ്പുറത്ത് നൂറുകണക്കിന് വൃക്ഷങ്ങള്‍ കൊണ്ട് കുട്ടിവനം വെച്ച്‌ പിടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. കാലടി ശ്രീശങ്കര കോളേജിലെയും ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയിലേയും മുന്‍ അധ്യാപകനായിരുന്നു അദ്ദേഹം.

Related Articles

Back to top button