IndiaLatest

വിമാനത്താവളത്തിന്റെ റണ്‍വെയ്ക്ക് സമീപം കൂറ്റന്‍ ബലൂണ്‍

“Manju”

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം ബലൂണ്‍ പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ഹൈഡ്രജൻ ബലൂണാണ് റണ്‍വേയ്ക്ക് സമീപം പതിച്ചത്. സംഭവത്തില്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെന്നൈ നെഹ്റു സ്‌റ്റേഡിയത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണാണ് റണ്‍വേയില്‍ പതിച്ചത്. ബലൂണ്‍ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ കണ്ടിരുന്നില്ല. റണ്‍വേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂണ്‍ കണ്ടത്.

ഈ സമയത്ത് വിമാനങ്ങളൊന്നും ലാൻഡ് ചെയ്യാത്തതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. അത്രയും ശക്തിയോടെ കെട്ടിയ ബലൂണ്‍ എങ്ങനെ പറന്നുവന്നതെന്നതിനെപ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Related Articles

Back to top button