IndiaLatest

ഡിജിപി സ്ഥാനത്തേക്ക് സുധേഷ് കുമാറും, സന്ധ്യയും, അനിൽ കാന്തും പരിഗണനയിൽ

“Manju”

സാധ്യത പട്ടികയിൽ തച്ചങ്കരിയില്ല: പോലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറും,  സന്ധ്യയും, അനിൽ കാന്തും പരിഗണനയിൽ | sudhesh kumar anil kant b sandhya ...
ന്യൂ‍ഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്ത്. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. യു.പി.എസ്.സി യോഗം മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് വിട്ടു.
വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ, ഫയർ ഫോഴ്സ് മേധാവി ബി.സന്ധ്യ, റോഡ് സേഫ്റ്റി കമ്മീഷണർ അനിൽ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ഡിജിപി സ്ഥാനത്തേക്കായി ശുപാർശ ചെയ്തത്. ഈ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന സർക്കാരിന് ഡിജിപിയായി നിയമിക്കാം.
സുദേഷ്കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി. ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്.
ജൂൺ മുപ്പതിന് ലോക്നാഥ് ബെഹ്റ വിരമിക്കുന്നതോടെ അടുത്ത പൊലീസ് മേധാവി അധികാരമേൽക്കും.

Related Articles

Back to top button