InternationalLatest

ചൈനയില്‍ കോവിഡിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നു

“Manju”

ബെയ്ജിംഗ്: പുതിയ കോവിഡ് വകഭേദം ചൈനയെ വിറപ്പിച്ചു തുടങ്ങിയതോടെ കടുത്ത നടപടികള്‍ക്കു തുടക്കം. ഒമിക്രോണിന്റെ പുതിയ വകഭേദം ചൈനയില്‍ അതിവേഗം പടരുകയാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ 13,000 പിന്നിട്ടു. ഷാങ്ഹായില്‍നിന്ന് 70 കിലോമീറ്ററില്‍ അകലെയുള്ള ഒരു നഗരത്തിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഒമൈക്രോണ്‍ വേരിയന്റിന്റെ BA.1.1 ശാഖയില്‍നിന്നു പരിണമിച്ച വകഭേദത്തെയാണ് കണ്ടെത്തിയത്. ആരോഗ്യ അധികാരികള്‍. ചൈനയിലെ കോവിഡിനു കാരണമാകുന്ന മറ്റ് കൊറോണ വൈറസുകളുമായോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളുമായോ ഉപവിഭാഗം പൊരുത്തപ്പെടുന്നില്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button