KeralaLatest

കേരളത്തില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 100 രൂപയ്ക്കു മുകളിലെത്തി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 100 രൂപയ്ക്കു മുകളിലെത്തി. 100 രൂപ പമ്പില്‍ കൊടുക്കുമ്പോള്‍ അതില്‍ 44.39 രൂപയാണ് പെട്രോളിന്റെ ഉല്‍പന്നവില. ബാക്കി 55.61 രൂപയും കേന്ദ്ര, സംസ്ഥാന നികുതികളും സെസുമാണ്. ഈ വര്‍ഷം ഇതുവരെ 6 മാസത്തിനിടയില്‍ 55 തവണയാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചത്; കുറച്ചത് വെറും 4 തവണ. ഇടയ്ക്ക് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 2 മാസത്തിലേറെ വില കൂട്ടിയില്ല.

ഇടുക്കി ജില്ലയിലെ പൂപ്പാറയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍വില ഇന്നലെ രേഖപ്പെടുത്തിയത് – ലീറ്ററിന് 100.09 രൂപ. ഇടുക്കി രാജകുമാരിയിലും തിരുവനന്തപുരം പാറശാലയിലും 100.04 രൂപ; ഇടുക്കി ആനപ്പാറയില്‍ 100 രൂപ. പൂപ്പാറയില്‍ ഡീസലിനു 94.80 രൂപയായി.

കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ കേന്ദ്രമെടുക്കുന്ന നികുതിയില്‍ 300 ശതമാനമാണു വര്‍ധനയുണ്ടായത്. 2014 ല്‍ 9.48 രൂപയായിരുന്ന കേന്ദ്രനികുതി ഇപ്പോള്‍ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി.

Related Articles

Back to top button