IndiaLatest

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണം : രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തടയാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് നേരത്തേയും രാഹുല്‍ ആരോപണം ഉയര്‍ത്തിയിരുന്നു . മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവെയ്ക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

അതെ സമയം കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്തെത്തി .’മരിച്ചതാണോ അതോ കൊന്നതാണോ’ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ആക്രോശിച്ചത് . കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരേയും രാഹുല്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Related Articles

Back to top button