ErnakulamKeralaLatest

ബൈക്ക് മോഷണം; ​ യുവാക്കള്‍ പിടിയില്‍

“Manju”

കൊച്ചി: വീടിന് മുന്നിലിരുന്ന ബൈക്ക് മോഷ്​ടിച്ച‌ കേസില്‍ മൂന്നു യുവാക്കള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ്​ പിടിയില്‍. എറണാകുളം അമ്മന്‍കോവില്‍ പരിസരത്തെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്​ടിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് (21), ഹരികൃഷ്ണന്‍(21), അക്ഷയ്(21) എന്നിവരാണ് അറസ്​റ്റിലായത്. ബൈക്ക് തള്ളിക്കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ലോഡ്ജ് ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റാന്‍ഡിന് സമീപത്ത് വെച്ച്‌ മറുനാടന്‍ തൊഴിലാളികളെ ആക്രമിച്ച്‌ മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് രഞ്ജിത്.  ഇയാള്‍ക്കെതിരെ കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്​റ്റേഷനില്‍ അടിപിടിക്കേസും എറണാകുളം സെന്‍ട്രല്‍ സ്​റ്റേഷനില്‍ മയക്കുമരുന്ന് കേസുമുണ്ട്. ഹരികൃഷ്ണനും അക്ഷയും മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button