LatestNature

എ68 മഞ്ഞുമല ഇനി ഓർമ്മ

“Manju”

ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ആവശ്യമായ ജലത്തിന്റെ 150 മടങ്ങ് ഒരു ദിവസം നൽകിയിരുന്നു.
ലണ്ടന്‍: 2017-ല്‍ അന്റാര്‍ട്ടിക്കയിലെ ലാര്‍സണ്‍ സി ഹിമയറയില്‍നിന്ന് വേര്‍പെട്ട് അറ്റ്ലാന്റിക്കിലേക്ക് ഒഴുകിവന്ന ഭീമന്‍ മഞ്ഞുമലയാണ് എ 68. ദിവസവും 150 കോടി ടണ്‍ ശുദ്ധജലം ഈ മഞ്ഞുമല സമുദ്രത്തിലെത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ ഗവേഷകര്‍.
ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുദിവസം ഉപയോഗിക്കാന്‍ വേണ്ട വെള്ളത്തിന്റെ 150 മടങ്ങ് വരുമിത്.
വളരെ കുറഞ്ഞകാലത്തേക്ക് ലോകത്തെ ഏറ്റവും വലിയ മഞ്ഞുമലയെന്ന് പേരെടുത്ത എ68 ഇന്ന് വിസ്മൃതിയിലാണ്ടിരിക്കുകയാണ്. മൂന്നരക്കൊല്ലം മാത്രമാണ് ഇതു നിലനിന്നത്. അന്റാര്‍ട്ടിക്കയില്‍നിന്ന് വേര്‍പെടുമ്പോള്‍ 6000 ചതുരശ്രകിലോമീറ്റര്‍ (വെയില്‍സ് നഗരത്തിന്റെ കാല്‍ഭാഗത്തോളം) ആയിരുന്നു ഇതിന്റെ വിസ്തൃതി.
വൈറ്റ് കോണ്ടിനെന്റില്‍നിന്ന് സമുദ്രത്തിലൂടെ വടക്കുഭാഗത്തേക്ക് നീങ്ങിയാണ് മഞ്ഞുമല ദക്ഷിണ അറ്റ്ലാന്റിക്കിലെത്തിയത്. 2021-ന്റെ തുടക്കത്തില്‍ ബ്രിട്ടിഷ് ഓവര്‍സീസ് ടെറിട്ടറിയായ സൗത്ത് ജോര്‍ജിയന്‍ തീരത്ത് ഉരുകിത്തീര്‍ന്നു. മിക്ക ഹിമപാളികളും ഉരുകി ഇല്ലാതാകുന്നത് ഇവിടെ നിന്നാണ് .

Related Articles

Back to top button