KeralaLatest

സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ തിങ്കള്‍ മുതല്‍ ആരംഭിക്കും

“Manju”

പാലക്കാട്: കോവിഡ് രണ്ടാം തരംഗം മൂലം അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഒന്നരമാസത്തോളം സ്ഥഭിച്ചു പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും പുനാരംഭിക്കും. ആദ്യഘട്ടത്തില്‍ പത്ത് സര്‍വീസുകളാണ് ആരംഭിക്കുക. പാലക്കാട് ഡിപ്പോയില്‍ നിന്ന് ഏഴും മണ്ണാര്‍ക്കാട് നിന്ന് രണ്ടും ചിറ്റൂരില്‍ നിന്ന് ഒരു സര്‍വീസുമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച വൈകീട്ടോടെ സര്‍വീസുകള്‍ തുടങ്ങും. നിലവില്‍ ഇപ്പോള്‍ ദീര്‍ഘദൂരം ഉള്‍പ്പെടെ പാലക്കാട് ഡിപ്പോയില്‍ നിന്ന് 48 സര്‍വീസുകളുണ്ട്. ഇതുകൂടാതെ മൂന്ന് ബോണ്ട് സര്‍വീസും, ചിറ്റൂരില്‍ നിന്ന് 24, വടക്കഞ്ചരിയില്‍ നിന്ന് 20, മണ്ണാര്‍ക്കാട്ട് നിന്ന് 17 സര്‍വീസുകളും ദിവസേന നടത്തുന്നുമുണ്ട്. വരും ദിവസങ്ങളിലായി കൂടുതല്‍ സൂപ്പര്‍ ഫാസ്റ്റുകള്‍ മറ്റു ജില്ലകളിലേക്ക് സര്‍വീസ് നടത്തുമെന്ന് എ.ടി.ഒ ടി.എ.ഉബൈദ് വ്യക്തമാക്കി.

Related Articles

Back to top button