KeralaLatestThrissur

‘നേർക്കാഴ്ച- പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ‘ വികസന രേഖ പ്രകാശനം ചെയ്തു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ തുടർച്ചയായ അഞ്ചുവർഷക്കാലത്തെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ‘നേർക്കാഴ്ച- പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ‘എന്ന പേരുള്ള വികസന രേഖ പ്രകാശനം ചെയ്തു.

ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന് നൽകിയാണ് വികസനരേഖ പുറത്തിറക്കിയത്.

200.99 കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിന്റെ 23 വാർഡുകളിലായി ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും എംപിയുടെയും എംഎൽഎയുടെയും സർക്കാരിന്റെയും സഹായത്തോടുകൂടി നടപ്പിലാക്കിയത്. ലൈഫ് മിഷന്റെ ഭാഗമായി 130 കുടുംബങ്ങൾക്ക് വീട് ഒരുക്കിക്കൊടുത്തു.

ആർദ്രം മിഷനിൽ ഉൾപ്പെടുത്തി രണ്ട് പി എച്ച് സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനും സാധിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി തോടുകളും, കുളങ്ങളും, കിണറുകളും, മണലി പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിച്ചു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പീച്ചി, പട്ടിക്കാട് സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങളുടെ പണികൾ ആരംഭിച്ചു.

കൂടാതെ നാനൂറിലധികം പുതിയ റോഡുകൾ നിർമ്മിച്ചു. 250ലധികം തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചു. 4950 ചതുരശ്ര അടിൽ മൂന്ന് നിലകളിലായുള്ള കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം വളരെ നല്ല രീതിയിൽ പുരോഗമിക്കുന്നു.

കാർഷികമേഖലയിൽ വളരെയധികം മുന്നേറ്റം കൊണ്ടുവരാൻ സാധിച്ചു. 2015ൽ 28 ഹെക്ടറിൽ ചെയ്തിരുന്ന നെൽകൃഷി 35 ഹെക്ടറിൽ എത്തിക്കുവാനും എല്ലാ വിളകളുടെയും ഉൽപാദനം വർദ്ധിപ്പിക്കുവാനും വിളകളുടെ പരിശോധന നടത്തുന്നതിന് വേണ്ടിയുള്ള വിള ആരോഗ്യകേന്ദ്രം ആരംഭിക്കുവാനും സാധിച്ചു.

എല്ലാ വാർഡുകളിലും എംഎൽഎയുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 88 പുതിയ കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.
വയോജനം, കുട്ടികൾ, ഭിന്നശേഷിക്കാർ, വനിതകൾ, ശുചിത്വം തുടങ്ങിയ മേഖലകളിൽ നൂതനമായുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി.

കൂടാതെ എസ് സി, എസ് ടി വിഭാഗത്തിൽപ്പെടുന്നവരുടെ വികസനത്തിനുവേണ്ടി കോളനി വികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി.

Related Articles

Back to top button