IndiaKeralaLatest

എസ് പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനില്‍ തീപിടുത്തം

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനില്‍ തീപിടുത്തം. ആശുപത്രിക്ക് ഉള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും പരിക്കില്ലെന്ന് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് ക്യാന്റീന്‍.രാവിലെ 9 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.
തീ പടര്‍ന്ന് ഇല്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് ആശുപത്രി മുറികളിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ് എത്തിച്ച്‌ ഇവരെ തൊട്ട് അടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Articles

Back to top button