IndiaLatest

ഡെല്‍റ്റ പ്ലസ് രാജസ്ഥാനിലും സ്ഥിരീകരിച്ചു

“Manju”

രാജസ്ഥാന്‍: രാജസ്ഥാനിലും ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ലസ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. മെയ് മാസത്തില്‍  കൊവിഡ് ബാധിച്ച്‌ ഭേദമാകുകയും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുകയും ചെയ്ത 65കാരിക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

മേയ് 31നാണ് വയോധികയുടെ സാംപിള്‍ പരിശോധനക്ക് അയച്ചത്. 25 ദിവസത്തിന് ശേഷമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച്‌ ഫലം ലഭിച്ചതെന്ന് ബിക്കാനീറിലെ പി ബി എം ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ടവര്‍ക്കും അയല്‍ക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മേഖലയില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ചവരെയെല്ലാം വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. 21 രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍.

Related Articles

Back to top button