India

അഫ്ഗാൻ സൈനിക നടപടികളിൽ താലിബാന് കനത്ത നാശം

“Manju”

കാബൂൾ: അഫ്ഗാനിലെ സൈനിക നടപടികൾക്ക് അമേരിക്കൻ ഡ്രോണുകൾ നൽകിയ പിന്തുണയിൽ താലിബാന് കനത്ത നാശം. സംയുക്ത സൈനിക നീക്കത്തിൽ ഭാഗ്ലാനിലും കുന്ദൂസിലുമായിട്ടാണ് താലിബാൻ കേന്ദ്രങ്ങൾക്ക് നേരം ആക്രമണം അഴിച്ചുവിട്ടത്. രാത്രിയിലെ ഡ്രോൺ ആക്രമണത്തിലാണ് 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. കുന്ദൂസ് മേഖലയിലെ സെനിക നടപടിയിൽ 24 ഭീകരർ കൊല്ലപ്പെട്ടു. 15 ഭീകരർക്ക് പരിക്കുപറ്റി. ഇതിന് പുറമേ അഫ്ഗാൻ സ്‌പെഷ്യൽ ഫോഴ്‌സ് 11 ഭീകരരെ കാബൂളിൽ നിന്നും 250 കിലോമീറ്റർ അകലെ ഖാലിദ് അമീറിയിലും വധിച്ചു. ഭീകരരുടെ കമാന്റർമാരായ ഖ്വാറി ജവാദ് ഹഷേമി, ഹൈദാരി, മാവ്‌ലാവി ഖ്വാദിർ എന്നിവരാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

താലിബാൻ ഭീകരർ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന കുന്ദൂസ്് മേഖലയിലാണ് സൈനിക നീക്കം അഫ്ഗാൻ ശക്തമാക്കുന്നത്. ജനവാസ മേഖലകളിലടക്കം റെയ്ഡ് നടത്തിയാണ് സൈന്യം മുന്നേറുന്നത്. ഇതിനിടെ ജനങ്ങളെ കവചമാക്കി രക്ഷപെടാനുള്ള താലിബാന്റെ നീക്കങ്ങൾ ക്കെതിരെ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും അഫ്ഗാൻ സേന വ്യക്തമാക്കി. പിന്മാറും മുമ്പ് അഫ്ഗാൻ സൈന്യത്തിന് മേൽകൈ നൽകാനാണ് അമേരിക്കൻ സേന ഡ്രോൺ സംവിധാനം ഉപയോഗിച്ചത്.

അമേരിക്കൻ സൈന്യം സെപ്തംബറിലാണ് പിന്മാറുന്നത്. അതിന് മുന്നോടിയായാണ് താലി ബാന്റെ മുന്നേറ്റം തടയാനുറച്ച് അഫ്ഗാൻ സേന നീങ്ങുന്നത്. അഫ്ഗാനിൽ നിന്നും പൂർണ്ണമായും പിന്മാറുന്നതിനെ സഖ്യസേന എതിർത്തെങ്കിലും ട്രംപ് ഒപ്പുവെച്ച സമാധാന കരാർ പ്രകാരം സേനാ പിന്മാറ്റം പൂർത്തീകരിക്കാനാണ് ജോ ബൈഡനും തീരുമാനിച്ചത്.

Related Articles

Back to top button