KeralaThiruvananthapuram

മരുന്നുകൾ കുറഞ്ഞ ചിലവിൽ ജനങ്ങളിലേക്ക് : സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം: ഔഷധമൂല്യമുള്ള മരുന്നുകൾ ഗവേഷണത്തിലൂടെ വികസിപ്പിച്ച് കുറഞ്ഞചിലവിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ശാന്തിഗിരിയുടെ ലക്ഷ്യമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി . ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധവൈദ്യശാല വികസിപ്പിച്ചെടുത്ത 14 പുതിയ ഔഷധങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് സ്വാമി ഇക്കാര്യം അറിയിച്ചത് .

ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയിൽ നിന്നും നിര്‍മ്മിച്ച ആനുകാലിക പ്രാധാന്യമുള്ള 14 ഔഷധങ്ങളാണ്  ഓൺ ലൈനിൽ നടന്ന മീറ്റിംഗിലൂടെ സ്വാമി ഇന്ന് സമൂഹത്തിനായി സമർപ്പിച്ചത്

ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷന്റെയും ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെയും ദീർഘനാളായുള്ള പ്രയത്നമാണ് ഇന്ന് പൂവണിഞ്ഞത്.

ഹൃദയ മോഹിനി, വെട്പാലൈ തൈലം, അപരാജിത ധൂപചൂർണ്ണം, ആയുഷ് ക്വാഥ ചൂർണ്ണം, ഹരിദ്രാഖണ്ഡo കോകിലാക്ഷo കഷായം, നാഡീ കഷായം, കഫസ്വര കുടിനീർ കഷായം, നിലവേമ്പു കുടിനീർ കഷായം, ചുക്കുപൊടി, മൈലാഞ്ചിപ്പൊടി, നീലയമരി പൊടി, നെല്ലിക്കാപ്പൊടി, വേതു വെള്ള കൂട്ട്
എന്നീ പ്രോഡക്റ്റുകൾ ആണ് ഇന്ന് വിതരണോൽഘാടനം ചെയ്യപ്പെട്ടത്. പകർച്ച പനിക്കെതിരെയുള്ള ഹൃദയ മോഹിനി കേരള ഗവൺമെന്റിന്റെ പേറ്റൻറ് ലൈസൻസോടുകൂടിയാണ് പുറത്തിറങ്ങുന്നത്.

ഗവൺമെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് വികസിപ്പിച്ചെടുത്തതും ഗുണമേന്മയും ഔഷധ മൂല്യവും ഉറപ്പാക്കിയിട്ടുളളതും ആണ് ഈ മരുന്നുകൾ എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ച ശാന്തിഗിരി ഹെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരു സവിധ് ജ്ഞാനതപസ്വി അറിയിച്ചു.

ആയുഷ് അംഗീകരിച്ചിട്ടുള്ള അംഗീകരിച്ചിട്ടുള്ള ലാബുകളിൽ ഗുണനിലവാരം ഉറപ്പാക്കി ശാന്തിഗിരി മെഡിക്കൽ സർവീസസിലെ വിദഗ്ധരായ ഡോക്ടർമാർ ക്ലിനിക്കൽ ട്രയൽ നടത്തി ഔഷധമൂല്യം ഉറപ്പിച്ചിട്ടുള്ളതാണ് ഈ ഔഷധങ്ങൾ
സിദ്ധ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ, സിദ്ധ റീജിയണൽ ഇൻസ്റിറ്റ്യൂട്ട് പൂജപ്പുര എന്നീ സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങൾ “ഹൃദയ മോഹിനിക്ക്” വളരെയേറെ ലഭിച്ചിട്ടുണ്ട്.

അലോപ്പതി ആയുർവേദ സിദ്ധ ഡോക്ടർമാരുടെ ഒരു പാനലാണ് ഈ പ്രോഡക്റ്റ് വികസനത്തിന് മേൽനോട്ടം നൽകിയത് ചടങ്ങിൽ ശ്രീ ഡി പ്രദീപ് കുമാർ , ശ്രീ ടി കെ ഉണ്ണി കൃഷ്ണപ്രസാദ് . ഡോക്ടർ കെ എം ശ്യാമപ്രസാദ് ഡോക്ടർ എസ് എസ് ഉണ്ണി ഡോക്ടർ പി എ ഹേമലത ഡോക്ടർ സോമനാഥൻ , ഡോക്ടർ ബ്രഹ്മദത്തൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ ഇ കെ ഷാജി സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി ശാന്തിഗിരി ആശ്രമത്തിലെ വിവിധ ഡിപ്പാർട്ട്മെൻറ് ചുമതലക്കാരും അഡ്വൈസറി ബോർഡ് അംഗങ്ങളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ശാന്തിഗിരി ആയുർവേദ സിദ്ധവൈദ്യശാല ഏജൻറ്മാരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button