KeralaLatestMalappuram

ഗുരു അനുഭവമായി നിലകൊള്ളുന്ന സത്യം : സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

 

സുല്‍ത്താന്‍ ബത്തേരി (വയനാട്) : ഗുരു അനുഭവമായി നിലകൊള്ളുന്ന സത്യമാണെന്നം, വേദനിക്കുന്നവരില്‍ ആ സാമീപ്യം തലോടലായി കടന്നു വരുമെന്നും അതിനായി അചഞ്ചലമായ ഭക്തിയാണ് ആവശ്യമെന്നും സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമത്തില്‍ ഫെബ്രുവരി 22 ന് സമാഗതമാകുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. സാംസ്കാരിക പ്രവര്‍ത്തനത്തിനായി ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു എട്ട് സാംസ്കാരിക വിഭാഗങ്ങളാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ഓരോ കുടുംബത്തിനും അഞ്ച് സാംസ്കാരിക വിഭാഗങ്ങള്‍ നല്‍കിയിരിക്കുന്നു. അച്ഛന് വി.എസ്.എന്‍.കെ. അമ്മയ്ക്ക് മാതൃമണ്ഡലം, ആണ്‍കുട്ടിയ്ക്ക് ശാന്തിമഹിമ, പെണ്‍കുട്ടിയ്ക്ക് ഗുരുമഹിമ, കൊച്ചു കുട്ടിക്ക് ഗുരുകാന്തി എന്നിങ്ങനെ പോകുന്നു അത് എന്നും സ്വാമി പറഞ്ഞു.

നിലവിലുള്ള സാംസ്കാരിക പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ഊർജ്ജിതവുമാക്കേണ്ടതിന്റെ ആവശ്യകത സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഊന്നിപ്പറഞ്ഞു.  ആശ്രമ കൂട്ടായ്മകളില്‍ പ്രവർത്തകർക്ക് പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുവാൻ കഴിയണം. ദൈവം തരുന്ന സ്നേഹമാണ് സ്ഥാനമാനങ്ങൾ. അഹങ്കാരം ദൈവത്തെ മറയ്ക്കുകയും കാരുണ്യത്തെ നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനാൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ഞാൻ എന്ന ഭാവം ഒഴിവാക്കി വിനയത്തോടെയും വിവേകത്തോടെയും പ്രവർത്തിക്കണമെന്നും പ്രസ്ഥാനത്തെ ഗുരുവിന്റെ ശരീരമായി കണ്ട് കൂടുതൽ ജാഗ്രതയോടെ മുൻപോട്ട് പോകണമെന്നും സ്വാമി ഉദ്ബോധിപ്പിച്ചു.

പൂജിത പീഠം സമർപ്പണം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി, സുൽത്താൻ ബത്തേരി ശാന്തിഗിരി ആശ്രമത്തിൽ 04/02/2024 ഞായറാഴ്ച രാവിലെ 10.00 മണിക്ക് നടന്ന സാംസ്കാരിക സംഗമത്തിന് ജനനി അഭേദജ്ഞാന തപസ്വിനി അധ്യക്ഷയായിരുന്നു. ജനനി രേണുരൂപ ജ്ഞാന തപസ്വിനി, സ്വാമി ചിത്ത പ്രകാശ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു. ആശ്രമം കോർഡിനേഷൻ കമ്മിറ്റി, മോണിറ്ററിംങ് കമ്മിറ്റി, ശാന്തിഗിരി വിശ്വസാംസ്കാരക നവോത്ഥാനകേന്ദ്രം , ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ എന്നീ സാംസ്കാരിക വിഭാഗങ്ങളുടെ ഏരിയ കമ്മിറ്റി ചമതലക്കാരും ഭക്തരും  സംഗമത്തില്‍ പങ്കെടുത്തു.

Related Articles

Back to top button