IndiaLatest

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 15 തവണയാണ്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു. ഇന്നലെ പെട്രോളിന് 100 രൂപാ 09 പൈസയായിരുന്നു.

Related Articles

Back to top button