International

ഇസ്രായേലിൽ ആദിമ മനുഷ്യന്റെ ഫോസിൽ കണ്ടെത്തി

“Manju”

ടെൽ അവീവ്: ഇസ്രായേലിൽ ആദിമ മനുഷ്യന്റെ ഫോസിൽ കണ്ടെത്തി. ഭൂമിയിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്തതരത്തിലുള്ള ഫോസിലാണ് സിമന്റ് പ്ലാന്റ് നിർമ്മാണത്തിനിടെ ലഭിച്ചത്. നെഷർ റാംലയിൽ നിന്നാണ് ഫോസിലുകൾ കണ്ടെത്തിയത്. അതിനാൽ തന്നെ നെഷർ റാംലാ ഹോമോ എന്നാണ് പുതുതായി കണ്ടെത്തിയ ഫോസിലിന് ഗവേഷകർ പേരിട്ടിരിക്കുന്നതും.

നെഷർ ഹോമോകൾ 4 ലക്ഷം വർഷങ്ങൾക്ക് മുൻപാവും ആദ്യം ഉണ്ടായതെന്നും വംശനാശം സംഭവിച്ച ഒരുകൂട്ടം മനുഷ്യരുടേതാവാം കണ്ടെത്തിയ ഫോസിലെന്നും സൂചനയുണ്ട്. മനുഷ്യരുടെ പൂർവ്വികർക്കൊപ്പം 1,00,000ലേറെ വർഷങ്ങൾ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.

തലയോട്ടി, പല്ല് തുടങ്ങിയവയുടെ പഴക്കം 1,30,000 വർഷമാണെന്ന് ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലേയും ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകർ വ്യക്തമാക്കി. ഇവ ഹോമോ നിയാൻഡർതാൽ മനുഷ്യരുടെ പൂർവ്വികരായിരിക്കാമെന്നും ഗവേഷകർ പറയുന്നു. ഹോമോ നിയാൻഡർതാൽ മനുഷ്യന് സമാനമായി ഇവയ്ക്ക് പല്ലുകൾ ഉണ്ടായിരുന്നു. അതേസമയം താടികൾ ഇല്ലായിരുന്നു.

മമനുഷ്യ അസ്ഥികൾക്കൊപ്പം ഇവിടെ നിന്ന് ചരിത്രാതീത സൈറ്റിൽ നിന്ന് കുതിരകളുടെയും തരിശുനിലത്തിന്റെയും കാട്ടു കാളയുടെയും അവശിഷ്ടങ്ങളും പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തി. സയൻസ് ജേണലിലെ രണ്ട് വ്യത്യസ്ത പഠനങ്ങളിൽ ഗവേഷകർ ഖനനം വിശദമാക്കിയിട്ടുണ്ട്. ഇസ്രായേലിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിലൊരു കണ്ടെത്തൽ നടന്നിരിക്കുന്നത്.

Related Articles

Back to top button